Post Category
നിയമസഭ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വീല്‍ചെയര്‍ സൗകര്യം
നിയമസഭ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സ് പിന്നിട്ടവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നത് സുഗമമാക്കാന്‍ വീല്‍ചെയര്‍ സൗകര്യം ഒരുക്കും. തിരഞ്ഞെടുപ്പ് കമീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനായ 'സാക്ഷം' (Saksham ECI) വഴിയോ 8714621986 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്ത് വോട്ടര്‍മാര്‍ക്ക് വീല്‍ചെയര്‍, വാഹനസൗകര്യം എന്നിവ മുന്‍കൂട്ടി ആവശ്യപ്പെടാം. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കാഴ്ചപരിമിതര്‍ക്കായി ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബ്രെയില്‍ ലിപിയും ക്രമീകരിച്ചിട്ടുണ്ട്.
date
- Log in to post comments