നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് പുറപ്പെടുവിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി.
രണ്ടാംഘട്ട റാൻഡമൈസേഷൻ വഴി ആകെ 15148 ഉദ്യോഗസ്ഥരെയാണ വിവിധ പോളിങ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്:
* പ്രിസൈഡിംഗ് ഓഫീസർമാർ: 3787 പേർ
* ഫസ്റ്റ് പോളിങ് ഓഫീസർമാർ: 3787 പേർ
* പോളിങ് ഓഫീസർമാർ: 7,574
* റിസർവ് ഉദ്യോഗസ്ഥർ: അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുന്നതിനായി 20% ഉദ്യോഗസ്ഥരെ റിസർവ് വിഭാഗത്തിൽ നിലനിർത്തിയിട്ടുണ്ട്.
ഏത് നിയോജക മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് ജോലി എന്നും ഏതൊക്കെ പോളിങ് പാർട്ടികളിലാണ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരിക്കുന്നത് എന്നുമുള്ള കൃത്യമായ വിവരം രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെ വ്യക്തമായി.
നിയമന ഉത്തരവ്
റാൻഡമൈസേഷൻ ശേഷം പോളിങ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകൾ പുറപ്പെടുവിച്ചു.
സ്ഥാപന മേധാവികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ' പോർട്ടലിൽ നിന്നും ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്ക് ഞായറാഴ്ച (29/03/26) തന്നെ നൽകേണ്ടതാണ് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.
ജീവനക്കാർക്ക് തങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പോർട്ടലിൽ നിന്ന് നേരിട്ടും ഉത്തരവുകൾ കൈപ്പറ്റാവുന്നതാണ്.
നിയമന ഉത്തരവ് നൽകിയ ശേഷം പോർട്ടലിലെ സ്റ്റാറ്റസ് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് മുൻപായി അപ്ഡേറ്റ് ചെയ്യണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ഇത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തേണ്ടതുണ്ട്.
പരിശീലന ക്ലാസുകൾ
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസുകൾ ചൊവ്വാഴ്ച (മാർച്ച് 31) മുതൽ ആരംഭിക്കും.
പരിശീലനത്തിന് എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ കളക്ടറുടെ ചേംബറിൽ തിരഞ്ഞെടുപ്പ് ഒബ്സർവർമാരുടെ സാന്നിധ്യത്തിൽ ആയിരുന്നു രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ നടന്നത്.
- Log in to post comments