Skip to main content

*349 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു*

 

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ   നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഞായറാഴ്ച 349 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 304 പോസ്റ്ററുകള്‍, 21 ബാനറുകളും, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 23 പോസ്റ്ററുകള്‍ ഒരു മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുന്നു.

നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധ നടത്തിവരികയാണ്. ഇതിനായി മൂന്ന് മണ്ഡലങ്ങളിലും പ്രത്യേക ചുമതലയുള്ള ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. 

date