Skip to main content

അവധിക്കാല സ്‌ക്വാഡ് രൂപീകരിച്ചു

 

  പെസഹാ വ്യാഴം, ദുഃഖവെള്ളി, വിഷു തുടങ്ങിയ തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള അനധികൃത മണല്‍-പാറ ഖനനവും നിലം നികത്തലും തടയുന്നതിനായി ജില്ലാ കലക്ടര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഉത്തരവിട്ടു. അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.  സബ് കലക്ടറുടെ കാര്യാലയം കൊല്ലം 0474-2793461, റവന്യൂ ഡിവിഷണല്‍ ഓഫീസ്, പുനലൂര്‍ - 0474-2793462, താലൂക്ക് ഓഫീസുകളായ കൊല്ലം -0474-2742116, കരുനാഗപ്പള്ളി 0476-2620223, കുന്നത്തൂര്‍ -0476-2830345, കൊട്ടാരക്കര 0474-2454623, പത്തനാപുരം -0475-2350090, പുനലൂര്‍ -0475-2222605.
 

 

date