തിരഞ്ഞെടുപ്പ് പരിശീലനം ഇന്നും (ഏപ്രില്‍ 2) : ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണം- ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം പൊതുഅവധി ദിവസമായ ഇന്നും (ഏപ്രില്‍ രണ്ട്) നടക്കുമെന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. പരിശീലനത്തില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 31 നാണ് രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചത്. വിവിധ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ: കരുനാഗപ്പള്ളി: വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി. ചവറ: ബേബിജോണ്‍ മെമ്മോറിയല്‍ കോളേജ്, കുന്നത്തൂര്‍: കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട, കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സ്വരാജ് ഹാള്‍, കില സി.എച്ച്.ആര്‍.ഡി കൊട്ടാരക്കര, പത്തനാപുരം: മൗണ്ട് ടാബോര്‍ ട്രെയിനിംഗ് കോളേജ്, പുനലൂര്‍: നെല്ലിപ്പള്ളി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ്. ചടയമംഗലം: കില സി.എച്ച്.ആര്‍.ഡി കൊട്ടാരക്കര, കില സി.എസ്.ഇ.ഡി കൊട്ടാരക്കര, കുണ്ടറ: ടി.കെ.എം ആര്‍ട്‌സ് കോളേജ്. കൊല്ലം: ടി.കെ.എം എഞ്ചിനീയറിങ് കോളേജ്, ഇരവിപുരം: എസ്.എന്‍ കോളേജ് കൊല്ലം, ചാത്തന്നൂര്‍: എസ്.എന്‍ വിമന്‍സ് കോളേജ് കൊല്ലം. https://order.ceo.kerala.gov.in വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം മെനുവില്‍ നിന്നും 'Know Your Posting Order' ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനത്തിന്റെ തീയതിയും സ്ഥലവും വിശദവിവരങ്ങളും ലഭ്യമാകും.
- Log in to post comments