Post Category
വോട്ടർമാർക്ക് കൈത്താങ്ങായി ഇസിഐ നെറ്റ് ആപ്പ്
ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ആവശ്യമായ പ്രത്യേക സഹായങ്ങൾ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ട് ചെയ്യാൻ പോകുമ്പോൾ വീൽചെയർ, പോളിങ് സ്റ്റേഷനിലേക്കുള്ള വാഹന സൗകര്യം തുടങ്ങിയവ ആവശ്യമുള്ളവർക്ക് ഇനി ഇസിഐ നെറ്റ് (ECINET) ആപ്പ് വഴി അപേക്ഷിക്കാം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഇസിഐ നെറ്റ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്ത ശേഷം ദിവ്യാംഗ് അഥവ സക്ഷം എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് , വോട്ടർ ഐ.ഡി നൽകി ആവശ്യമുള്ള സേവനം ആവശ്യപ്പെടുക.
ആപ്പിൽ നിന്നുള്ള സേവന നിർദേശങ്ങൾ അതത് നിയോജമണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർക്ക് നൽകും. അവർ അവ പരിഗണിച്ച് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.
date
- Log in to post comments