Skip to main content

സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന ഏപ്രിൽ 2, 3 തീയതികളിൽ

കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ രണ്ടാംഘട്ട പരിശോധന ഏപ്രിൽ 2, 3 തീയതികളിൽ നടക്കും. 

1951-ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 77 പ്രകാരം എല്ലാ സ്ഥാനാർത്ഥികളും തങ്ങളുടെ വരവ്-ചെലവ് കണക്കുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം.  
​നിശ്ചിത തീയതികളിൽ കണക്കുകൾ ഹാജരാക്കാത്ത സ്ഥാനാർത്ഥികൾക്കെതിരെ  നടപടികൾ സ്വീകരിക്കുമെന്ന്, ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫീസർ പറഞ്ഞു. 
കൂടാതെ, വീഴ്ച വരുത്തുന്നവർക്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയിട്ടുള്ള വാഹനാനുമതി, റാലി, ഉച്ചഭാഷിണി തുടങ്ങിയവയ്ക്കുള്ള അനുമതി റദ്ദാക്കും. 

date