Skip to main content
പ്രിന്റിങ് സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു

1,100 മീറ്റര്‍ നിരോധിത പ്രിന്റിങ് സാമഗ്രികള്‍ പിടിച്ചെടുത്തു

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിന്റിങ് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,100 മീറ്റര്‍ നിരോധിത പ്രിന്റിങ് സാമഗ്രികള്‍ പിടിച്ചെടുത്തു. ഐ.വി.ഒ സ്‌ക്വാഡ്, ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ്, റൈഷ, സരിത്ത്, പി പി സുജിത്ത്, ടി പി പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോളി എത്തിലിന്‍, 100 ശതമാനം കോട്ടണ്‍ തുണി എന്നിവ മാത്രമേ പ്രിന്റിങ്ങിന് ഉപയോഗിക്കാവൂവെന്നും തുടര്‍ദിവസങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

date