അര്‍ഹരായ സമ്മതിദായകരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കും : ജില്ല കലക്ടര്‍
ജില്ലയിലെ അര്‍ഹരായ എല്ലാ സമ്മതിദായകരെയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുമെന്ന്
ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷണന്‍. ജില്ലയിലെ ഹോം വോട്ടിങ് പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ചരിവുപുരയിടത്തില്‍ ബോബിന്‍ സി ബാബു ജില്ല കലക്ടറുടെയും ആറന്മുള മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ കെ എസ് അനില്‍ കുമാറിന്റെയും സാന്നിധ്യത്തില്‍ ഹോം വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ 85 വയസിന് മുകളിലുള്ള 9341 പേര്‍ക്കും ഭിന്നശേഷിക്കാരായ 1866 പേര്‍ക്കുമാണ് ഹോം വോട്ടുള്ളത്. അഞ്ച് പേരടങ്ങുന്ന 157 സംഘമാണ് ഹോം വോട്ടിങ്ങ് നിയന്ത്രിക്കുന്നത്. രണ്ട് പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പോലീസ് എന്നിവരാണ് സംഘത്തിലുള്ളത്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ രഹസ്യസ്വഭാവം ഉറപ്പാക്കി വോട്ടിങ് നടപടി പാലിച്ചാണ് ഹോം വോട്ടിങ് നടത്തുന്നത്.
- Log in to post comments