തിരഞ്ഞെടുപ്പ്: പരിശീലന ക്ലാസ് ഇന്ന് (ഏപ്രില്‍ 4) പങ്കാളിത്തം ഉറപ്പാക്കണം - ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നടന്ന രണ്ടാംഘട്ട പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി ഇന്ന് (ഏപ്രില്‍ നാല്) പ്രത്യേക പരിശീലനം സംഘടിപ്പിക്കും. രണ്ട് കേന്ദ്രങ്ങളിലായി രാവിലെ 10 മണി മുതലാണ് തുടങ്ങുക. എല്ലാവരും കൃത്യമായി പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശിച്ചു.
കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൊല്ലം ശ്രീനാരായണ വനിതാകോളജിലും കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം മണ്ഡലങ്ങളില്‍ ഡ്യൂട്ടിയുള്ളവര്‍ക്ക് കൊട്ടാരക്കര കില സി എച്ച് ആര് ഡി കേന്ദ്രത്തിലുമായാണ് ക്രമീകരിച്ചിട്ടുള്ളത്. പരിശീലനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താം എന്നും അറിയിച്ചു.
- Log in to post comments