Skip to main content

തിരഞ്ഞെടുപ്പ്: ജില്ലയില്‍ 13 പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13 പിങ്ക് പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. ഇവിടങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരുമടക്കം എല്ലാവരും സ്ത്രീകളായിരിക്കും. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ മൂന്ന് പിങ്ക് പോളിംഗ് സ്റ്റേഷനുകളും ഇതര മണ്ഡലങ്ങളില്‍ ഓരോന്നുമാണ് ക്രമീകരിച്ചിട്ടുള്ളതെന്നും ജില്ലാ  കലക്ടര്‍ അറിയിച്ചു.
പിങ്ക് പോളിംഗ് സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍. (നിയോജകമണ്ഡലം, കേന്ദ്രത്തിന്റെ പേര്, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ എന്ന ക്രമത്തില്‍)
1. കരുനാഗപ്പള്ളി:  കുതിരപന്തി എല്‍ പി എസ്(തെക്ക് ഭാഗം)-65, മരുതൂര്‍കുളങ്ങര സര്‍ക്കാര്‍ എല്‍ പി എസ്(നോര്‍ത്ത് വെസ്റ്റ് ബില്‍ഡിംഗ് തെക്ക് ഭാഗം)-139, ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂള്‍(കിഴക്ക് ഭാഗം)-179
2. ചവറ: തെക്കുംഭാഗം ലക്ഷ്മിവിലാസം സര്‍ക്കാര്‍ എല്‍ പി എസ്-124
3. കുന്നത്തൂര്‍: മുതുപിലാക്കാട് ജി എല്‍ വി എല്‍ പി എസ് (വെസ്റ്റ് ബില്‍ഡിംഗ് തെക്ക് ഭാഗം)-87
4. കൊട്ടാരക്കര: ജി എച്ച് എസ് എസ് പുത്തൂര്‍, എച്ച് എസ് എസ് ബില്‍ഡിംഗ് (താഴത്തെ നില, പടിഞ്ഞാറ് ഭാഗം)-3
5. പത്തനാപുരം: പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹൈസ്‌കൂള്‍-39
6. പുനലൂര്‍: കരവാളൂര്‍ സര്‍ക്കാര്‍ എല്‍ പി എസ് പുതിയ കെട്ടിടം(വടക്ക് ഭാഗം)-48
7. ചടയമംഗലം: അമ്പലമുക്ക് ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍(പ്രധാന കെട്ടിടം, വടക്ക്-മധ്യ ഭാഗം)-33
8. കുണ്ടറ: ടി കെ എം ആര്‍ട്‌സ് കോളജ് ലേഡീസ് വെയ്റ്റിംഗ് റൂം-118
9. കൊല്ലം: സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ (പ്രധാന കെട്ടിടം, കിഴക്ക് ഭാഗം)-135
10. ഇരവിപുരം: കൊല്ലം, വിമല ഹൃദയ ഗേള്‍സ് എച്ച് എസ് (നോര്‍ത്തേണ്‍ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം)-49
11. ചാത്തന്നൂര്‍: പാരിപ്പള്ളി അമൃത സാന്‍സ്‌ക്രിറ്റ് എച്ച് എസ് (നോര്‍ത്ത് ന്യൂ ബില്‍ഡിംഗ്, പടിഞ്ഞാറ് ഭാഗം)-194

 

 

date