Skip to main content

വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ഇന്ന് (ഏപ്രിൽ നാലിന്)

ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും സ്വീകരണ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് (കാൻഡിഡേറ്റ് സെറ്റിംഗ്) അതത് റിട്ടേണിംഗ് ഓഫീസർ മാരുടെ മേൽനോട്ടത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഏപ്രിൽ നാല്  ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

 ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലുമായി മുൻപ് അനുവദിച്ച 2178 കൺട്രോൾ യൂണിറ്റുകൾ, 2178 ബാലറ്റ് യൂണിറ്റുകൾ,2310 വിവി പാറ്റ് മെഷീനുകൾ എന്നിവ കൂടാതെ കളക്ട്രേറ്റിൽ ഏപ്രിൽ 3ന് നടന്ന റാൻഡമൈസേഷനിൽ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലേക്കായി 171 ബാലറ്റ് യൂണിറ്റുകളും, കൺട്രോൾ യൂണിറ്റുകളും 228 വിവിപാറ്റ് യന്ത്രങ്ങളും അധികമായി അനുവദിച്ചിട്ടുണ്ട് (റിസർവ്).

ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിൻ്റെ 24 ശതമാനം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 34 ശതമാനം വിവി പാറ്റ് മെഷീനുകളും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

റാൻഡമൈസേഷനു ശേഷം ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് അനുവദിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ നമ്പർ അടക്കമുള്ള റിപ്പോർട്ടുകൾ ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് മെയിൽ ചെയ്ത് നൽകിയിട്ടുണ്ട്.

date