Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ഏപ്രിൽ 8, 9 തീയതികളിലെ പത്രപ്പരസ്യങ്ങൾക്ക് അനുമതി നിർബന്ധം

നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിംഗിനു തൊട്ടു തലേ ദിവസവും (ഏപ്രിൽ എട്ട്), പോളിംഗ് ദിവസവും (ഏപ്രിൽ ഒമ്പത്) 
അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അംഗീകാരം ആവശ്യമാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനുള്ള അപേക്ഷകൾ  നല്‍കേണ്ടത് കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രവർത്തിക്കുന്ന എംസിഎംസി സെൻ്ററിലാണ്. ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല എം സി എം സി  പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം അപേക്ഷകന് സർട്ടിഫിക്കറ്റ് നൽകും.

അനക്സർ എ പൂരിപ്പിച്ചതും  പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ പേപ്പറിൽ എടുത്ത രണ്ട് കോപ്പികളുമാണ് പ്രീ സർട്ടിഫിക്കേഷന്  ഹാജരാക്കേണ്ടത്.

date