Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: എം.സി.എം.സി ഞായറാഴ്ചയും പ്രവർത്തിക്കും

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നൽകുന്ന  തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്കും ഏപ്രിൽ എട്ട്,  ഒമ്പത് തീയതികളിൽ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങൾക്കും പ്രീ-സർട്ടിഫിക്കേഷൻ നൽകുന്നതിനായി പ്രവർത്തിക്കുന്ന മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) ഞായറാഴ്ചയും പ്രവർത്തിക്കുമെന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന എം സി എം സിയിൽ  സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തങ്ങളുടെ പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ  സമർപ്പിക്കാവുന്നതാണ്.

date