Skip to main content

നിയമസഭ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂർത്തിയായി

 

 

 നിയമസഭ പൊതു തിരഞ്ഞെടുത്തിനോടനുബന്ധിച്ച് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് (20% കൺട്രോൾ യൂണിറ്റ്, 20% ബാലറ്റ് യൂണിറ്റ്, 30% വി.വി പാറ്റ് റിസർവ് ഉൾപ്പെടെ) വിവിധ കമ്മീഷനിങ് സെന്ററുകളിൽ വെച്ച് പൂർത്തിയായെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു. വരണാധികാരികളുടെയും, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ എൻജിനീയറിങ്ങ്മാരുടെയും നേതൃത്വത്തിലും സ്ഥാനാർത്ഥികളുടെയും അവരുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലുമാണ് കമ്മീഷനിങ്ങ് നടത്തിയത്.

 

 കമ്മീഷനിങ്ങ് പൂർത്തിയായിട്ടുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പോലീസ് സുരക്ഷയിൽ പ്രത്യേകം സജ്ജീകരിച്ച സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എന്നിവർ വിവിധ കമ്മീഷനിങ് സെന്ററുകൾ സന്ദർശിച്ചു.

 

date