നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വോട്ടിംഗ് സുഗമമാക്കുന്നതിനുമായി മലപ്പുറം ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍ കൂടി സജ്ജീകരിച്ചു. ഒരു പോളിംഗ് സ്റ്റേഷനില്‍ 1350 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അധിക ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തില്‍ നാലും തിരൂരങ്ങാടിയില്‍ രണ്ടും കോട്ടക്കല്‍ മണ്ഡലത്തില്‍ ഒന്നും ഓക്സിലറി പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
മലപ്പുറം നിയോജക മണ്ഡലത്തില്‍ ബൂത്ത് നമ്പര്‍ 34 കൂവത്തുല്‍ ഇസ്ലാം മദ്രസ, ഷാപ്പിന്‍കുന്ന് (സൗത്ത്), കൂവത്തുല്‍ ഇസ്ലാം മദ്രസ (ഈസ്റ്റ്) (ബൂത്ത് നമ്പര്‍ -35), ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂക്കോട്ടൂര്‍, അറവങ്കര(ബൂത്ത് നമ്പര്‍- -72), ഡല്‍ഹി മോഡല്‍ ഇംഗ്ലീഷ് സ്‌കൂള്‍ (പി.എസ്.എം) നോര്‍ത്ത് സൈഡ് (ബൂത്ത് നമ്പര്‍-93), തിരൂരങ്ങാടി മണ്ഡലത്തിലെ ഗവ. എം.എല്‍.പി സ്‌കൂള്‍ തിരൂരങ്ങാടി, താഴെചിന, ന്യൂ ബില്‍ഡിംഗ് നോര്‍ത്ത് സൈഡ്, (ബൂത്ത് നമ്പര്‍-86), മന്‍ബ ഉല്‍ ഉലൂം മദ്രസ, (ബൂത്ത് നമ്പര്‍-112), ചെറുമുക്ക് വെസ്റ്റ്, കോട്ടക്കല്‍ മണ്ഡലത്തിലെ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാടാമ്പുഴ (ബൂത്ത് നമ്പര്‍-102) എന്നിവയാണ് പുതുതായി അനുവദിക്കപ്പെട്ട ഓക്‌സിലറി ബൂത്തുകള്‍
- Log in to post comments