Skip to main content

സ്പോർട്സ് അക്കാദമി സെലക്ഷൻ

കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന കോളേജ് സ്പോർട്‌സ് അക്കാദമികളിലേക്ക് 2026-27 അദ്ധ്യയന വർഷത്തിൽ കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് സോണൽ സെലക്ഷൻ നടത്തുന്നു. അത്‌ലറ്റിക്‌സ്‌ആർച്ചറിബാസ്ക്കറ്റ്‌ബോൾബോക്സിംഗ്കനോയിംഗ് കയാക്കിംഗ്സൈക്ലിംഗ്ഫെൻസിംഗ്ഫുട്ബോൾഹാൻഡ്ബോൾഹോക്കിജൂഡോകബഡിഖൊ-ഖൊനെറ്റ്ബോൾറോവിംഗ്സോഫ്റ്റ്ബോൾസ്വിമ്മിംഗ്തയ്ക്വാണ്ടോവോളിബോൾവെയ്റ്റ്‌ലിഫ്റ്റിംഗ്റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലാണ് പുരുഷ, വനിതാ കായിക താരങ്ങൾക്കായി ഡിഗ്രി ഒന്നാം വർഷ ക്ലാസ്സുകളിലേക്ക് സെലക്ഷൻ സംഘടിപ്പിക്കുന്നത്. അതത് കായിക ഇനത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഒന്നുംരണ്ടുംമൂന്നും സ്ഥാനം ലഭിച്ചവർക്ക് സെലക്ഷനിൽ പങ്കെടുക്കാം.

ഏപ്രിൽ 17 ന് കണ്ണൂർ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും 18 ന് കോഴിക്കോട് ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലും 20ന് തൃശൂർ തോപ്പ് സ്റ്റേഡിയത്തിലും 21ന് കോട്ടയം കാഞ്ഞിരപ്പിളളി സെന്റ് ഡൊമനിക് കോളേജിലും 23ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും 27ന് കലവൂർ ഗോപിനാഥ് സ്റ്റേഡിയത്തിലും (കനോയിംഗ് കയാക്കിംഗ്റോവിംഗ്) സെലക്ഷൻ നടക്കും.

സെലക്ഷനിൽ പങ്കെടുക്കാൻ താല്പര്യമുളളവർ സ്പോർട്സിൽ പ്രാവിണ്യം തെളിയിച്ച സർട്ടിഫിക്കറ്റ്ആധാർകാർഡ്, 2 പാസ്സ്പോർട്ട് സൈസ് ഫോട്ടോസ്പോർട്‌സ് കിറ്റ് എന്നിവയുമായി സെലക്ഷൻ വേദിയിൽ രാവിലെ ന് ഹാജരാകണം.

പി.എൻ.എക്‌സ്. 1270/2026

date