Post Category
വടംവലിച്ച് വോട്ടുറപ്പാക്കാനും സ്വീപ്
വോട്ടുകള്‍ മുഴുവന്‍ വിനിയോഗിക്കപ്പെട്ടു എന്നുറപ്പാക്കാന്‍ സ്വീപ് നടത്തുന്ന പ്രചാരണപരിപാടികളില്‍ കായികമികവും പരീക്ഷിക്കപ്പെട്ടു. സിവില്‍ സ്റ്റേഷന് വളപ്പിലായിരുന്നു വടത്തിലുള്ള സൗഹൃദബലപരീക്ഷണം. വടംവലിയിലേക്ക് ജില്ലാ ശുചിത്വമിഷനിലേയും തദ്ദേശസ്വയംഭരണ വകുപ്പിലേയും ജീവനക്കാര്‍ ചേരിതിരിഞ്ഞ് പങ്കെടുത്തു. ആവേശത്തിന്റെ കൊടുമുടിയില്‍ വീണവരും വാണവരും സംയുക്തമായി പ്രതിജ്ഞയെടുത്തു- ‘എന്റെ വോട്ട് എന്റെ അഭിമാനം’. വോട്ടുസന്ദേശം പരമാവധിപേരിലേക്ക് എത്തിച്ച് 100 ശതമാനം സമ്മതിദാനഅവകാശവിനിയോഗം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് സ്വീപ് പ്രവര്‍ത്തകരും.
date
- Log in to post comments