Post Category
തിരഞ്ഞെടുപ്പ് ബോധവൽക്കരണം : കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സ്വീപ് എറണാകുളം എന്നിവ സംയുക്തമായി പുതുവൈപ്പിൻ ബീച്ചിൽ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
കളമശ്ശേരി ഗവ. ഐ ടി ഐയിലെ വിദ്യാർത്ഥികളും ബീറ്റിൽ സായാഹ്നം ചെലവഴിക്കാൻ എത്തിയ വിനോദസഞ്ചാരികളും പട്ടം പറത്തി തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.
ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള ഏറ്റവും വലിയ അവകാശമാണ് അതെന്നും അത് പാഴാക്കരുതെന്നും കൈറ്റ് ഫെസ്റ്റിവലിന് നേതൃത്വം നൽകിക്കൊണ്ട് സ്വീപ് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു.
date
- Log in to post comments