Skip to main content

തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കും

 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കും. തിരഞ്ഞെടുപ്പ് ദിവസം ബൂത്തുകളില്‍ ഹരിത കര്‍മസേനാംഗത്തെ നിയോഗിക്കും. പോളിങ് ബൂത്തുകളില്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ മൂന്ന് ബിന്നുകള്‍ വീതം സ്ഥാപിക്കും. സൈനേജ് ബോര്‍ഡുകള്‍ പേപ്പറുകളില്‍ പ്രിന്റ് ചെയ്ത് നല്‍കും. ഇതിനായി നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കില്ല. 
ഹരിതചട്ടം പാലിച്ച് ഭക്ഷണം വിതരണം ചെയ്യാന്‍ എല്ലാ പോളിങ് ബൂത്തുകളിലും കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം പോളിങ് ബൂത്തിലെ മാലിന്യങ്ങള്‍ ഹരിത കര്‍മസേന മുഖേന ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ എം.സി.എഫുകളിലേക്ക് കൈമാറും. പോളിങ് ബൂത്ത് പരിസരം ഒരു ദിവസത്തിനകം പൂര്‍ണമായും വൃത്തിയാക്കും. 
പോളിങ് ഉപകരണങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളും ഹരിതചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും ഉള്‍പ്പെടെ എല്ലാ പ്രചാരണ വസ്തുക്കളും നീക്കം ചെയ്യുകയും ഹരിത കര്‍മസേനയെ ഏല്‍പ്പിക്കുകയും വേണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിതചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 9446700800 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന് ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ ഇ.ടി രാകേഷ് അറിയിച്ചു.

date