Skip to main content

14579 ഹോം വോട്ടര്‍മാര്‍

 

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍, പി.ഡബ്ല്യൂ.ഡി വിഭാഗക്കാരായ  ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരുള്ള ഹോം വോട്ടര്‍മാര്‍ 14579 പേര്‍. ഇതില്‍ 11642 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2937 പേര്‍ ഭിന്നശേഷിക്കാരുമാണ്. പോളിങ് ബൂത്തുകളില്‍ നേരിട്ട് ചെന്ന് വോട്ട് ചെയ്യാന്‍ സാധിക്കാത്ത വ്യക്തികള്‍ക്കാണ് ഹോം വോട്ടിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫോം 12 ഡി മുഖേനയാണ് ജില്ലയിലെ ഹോം വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചത്.

 

date