Skip to main content

*പോളിങ് ബൂത്തുകള്‍ ക്യാമറ കണ്ണുകളില്‍ *

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 715 പോളിങ് ബൂത്തുകളും ഫോര്‍ജി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കാന്‍ വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ മുഴുവന്‍ ബൂത്തുകളിലും ക്യാമറ സ്ഥാപിച്ച് കൊണ്ടാണ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷണം ഉറപ്പുവരുത്തുന്നത്. കലക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമില്‍ 30 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്ന വരെ ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും. പിഴവുകള്‍ കാണുകയാണെങ്കില്‍ ഉടനടി ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ മുഖേന നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, പോലീസ്, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, അക്ഷയ, കെല്‍ട്രോണ്‍, കെ-ഫോണ്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പോളിങ് ദിവസം കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസര്‍ എസ്. നിവേദ് അറിയിച്ചു.
 

date