Skip to main content

വോട്ടിംഗ് പ്രക്രിയ സമ്പൂര്‍ണ നിയന്ത്രണത്തില്‍ - ജില്ലാ കലക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ  ജില്ലയിലെ വോട്ടിംഗ് പ്രക്രിയ മുഴുവന്‍സമയ നിരീക്ഷണത്തിന് വിധേയമാക്കി കുറ്റമറ്റ നിലയില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍  റൂമില്‍ സജ്ജമാക്കിയ സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.  
വിവിധ ഐ ടി പ്ലാറ്റുഫോമുകളുടെ അപ്‌ഡേഷനും വോട്ടിംഗ് പ്രക്രിയയുടെ തത്സമയ പുരോഗതി വിലയിരുത്താനുമാണ് സംവിധാനങ്ങള്‍.  
ജില്ലയിലെ ഓരോ പോളിംഗ് സ്റ്റേഷനിലേയും  തത്സമയവിവരങ്ങള്‍ വെബ് കാസ്റ്റിംഗ് സംവിധാനത്തിലൂടെ ലഭ്യമാക്കി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറാന്‍ ഇ സി ഐ നെറ്റ് പ്രൊ, എന്‍കോര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഏകോപനവും നിര്‍വഹിക്കപ്പെടും. വോട്ടിംഗ്‌യന്ത്രങ്ങളുടെ വിതരണം മുതല്‍ വോട്ടിംഗ് പ്രക്രിയ അവസാനിക്കുന്നത് വരെ നിരന്തരനിരീക്ഷണവും ആവശ്യമായ പിന്തുണയുമാണ് ഉറപ്പാക്കുക എന്നും വ്യക്തമാക്കി.

 

date