Skip to main content
തിരഞ്ഞെടുപ്പ് വെബ്കാസ്റ്റിംഗ്; റിട്ടേണിംഗ് ഓഫീസർമാർക്ക്  പരിശീലനം നൽകി

തിരഞ്ഞെടുപ്പ് വെബ്കാസ്റ്റിംഗ്; റിട്ടേണിംഗ് ഓഫീസർമാർക്ക്  പരിശീലനം നൽകി

 

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്തുകളിലെ തത്സമയ ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന വെബ് കാസ്റ്റിംഗുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർമാർക്കും മറ്റ് ജീവനക്കാർക്കും ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. 

കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ചിട്ടുള്ള  കൺട്രോൾ റൂമിലായിരുന്നു പരിശീലനം.
 നിയോജകമണ്ഡലാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരേസമയം വീക്ഷിക്കുന്നതിനായി 100 മോണിറ്ററുകളാണ് കൺട്രോൾ റൂമിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലുമായി  ഒരു ബൂത്തിൽ രണ്ട് ക്യാമറകൾ വീതം 4800 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 

200 ഓളം ഉദ്യോഗസ്ഥർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കൺട്രോൾ റൂം പ്രവർത്തനങ്ങളുടെ പ്രായോഗിക വശങ്ങളും സാങ്കേതിക വിദ്യകളും ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു നൽകി. നോഡൽ ഓഫീസർമാരായ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ബിന്ദു, അസിസ്റ്റന്റ് എൻജിനീയർ ടോമി തോമസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് എൻജിനീയർ കെ വി ശ്രീലേഷ് കുമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. സയാനി, മജേഷ് തോമസ്, ശ്യാംകുമാർ എന്നിവരും പങ്കെടുത്തു.

date