ജില്ല ഇന്ന് (ഏപ്രിൽ 9) പോളിംഗ് ബൂത്തിലേക്ക്
വിധിയെഴുത്തിന് 16,82,697 വോട്ടർമാർ: 1898 പോളിങ് ബൂത്തുകൾ സജ്ജം
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സുഗമമായി പൂർത്തീകരിച്ച് ജില്ല ഇന്ന് (ഏപ്രിൽ 9) പോളിംഗ് ബൂത്തിലേക്ക്. പോളിങ് രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണിവരെ നടക്കും. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ രാവിലെ ഏഴുമണിക്ക് മുമ്പ് മോക്ക് പോളിംഗ് നടത്തും.
ജില്ലയിൽ ആദ്യമായി ഇത്തവണ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഓരോ പോളിംഗ് സ്റ്റേഷന്റെയും അകത്തും പുറത്തുമായി രണ്ടു ക്യാമറകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. ആകെ 1898 പോളിങ് സ്റ്റേഷനുകളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ കൺട്രോൾ റൂം കളക്ടറേറ്റിലായിരിക്കും പ്രവർത്തിക്കുക.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് 48 മണിക്കൂർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഏപ്രിൽ 9) വൈകിട്ട് 6 വരെയാണ് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. വോട്ടെടുപ്പ് ദിനത്തിൽ നിയമ സംരക്ഷണവും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായാണ് നടപടി.
വോട്ടെടുപ്പിനായി 9116 ജീവനക്കാർ
ജില്ലയിൽ ആകെ 1898 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 32 എണ്ണം ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളാണ്. 2279 പ്രിസൈഡിങ് ഓഫീസർമാർ, 2279 ഫസ്റ്റ് പോളിങ് ഓഫീസർമാർ, 4558 പോളിങ് ഓഫീസർമാർ എന്നിവർ ഉൾപ്പെടെ ആകെ 9116 ഉദ്യോഗസ്ഥരെയാണ് നടപടികൾക്കായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
പോളിങ് ബൂത്തുകൾ:
1.അരൂർ-210
2.ചേർത്തല-230
3.ആലപ്പുഴ-219
4. അമ്പലപ്പുഴ-195
5.കുട്ടനാട്-180
6. ഹരിപ്പാട്-204
7.കായംകുളം-225
8. മാവേലിക്കര-226
9. ചെങ്ങന്നൂർ-209
ആകെ-1898
ആധുനികമായ എം ത്രീ മെഷീനുകളാണ് വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. ആകെ 2310 വിവിപാറ്റ് യൂണിറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വോട്ടിംഗ് നടപടികൾക്ക് ശേഷം ഇ.വി.എമ്മുകളും മറ്റു രേഖകളുംഅന്ന് തന്നെ കൗണ്ടിംഗ് സെന്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന സുരക്ഷാ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ, റാംപ്, കുടിവെള്ളം, വൈദ്യുതി, ശുചിമുറി, കാത്തിരിപ്പ് സൗകര്യം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും സൗകര്യപ്രദമായ രീതിയിൽ പ്രത്യേക ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
ജില്ലയിലാകെ 16,82,697 വോട്ടർമാർ
മാർച്ച് 23 വരെയുള്ള കണക്ക് പ്രകാരം
ജില്ലയിൽ ആകെ 16,82,697 വോട്ടർമാരാണുള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് ഭൂരിപക്ഷം. ജില്ലയിൽ 18-19 പ്രായക്കാരായ 17764 യുവ വോട്ടർമാരുമുണ്ട്.
ആകെ വോട്ടർമാരിൽ
സ്ത്രീകൾ: 8,71,041
പുരുഷന്മാർ: 8,11,641
ട്രാൻസ്‌ജെൻഡേഴ്‌സ്: 15
നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള വിശദവിവരങ്ങൾ : പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെൻഡർ, ആകെ എന്ന ക്രമത്തിൽ.
അരൂർ
* പുരുഷൻ: 93883
* സ്ത്രീ: 97582
* ട്രാൻസ്‌ജെൻഡർ: 0
* ആകെ: 191465
ചേർത്തല
* പുരുഷൻ: 99816
* സ്ത്രീ: 106198
* ട്രാൻസ്‌ജെൻഡർ: 2
* ആകെ: 206016
ആലപ്പുഴ
* പുരുഷൻ: 93592
* സ്ത്രീ: 98288
* ട്രാൻസ്‌ജെൻഡർ: 0
* ആകെ: 191880
അമ്പലപ്പുഴ
* പുരുഷൻ: 83506
* സ്ത്രീ: 87695
* ട്രാൻസ്‌ജെൻഡർ: 2
* ആകെ: 171203
കുട്ടനാട്
* പുരുഷൻ: 75835
* സ്ത്രീ: 78146
* ട്രാൻസ്‌ജെൻഡർ: 0
* ആകെ: 153981
ഹരിപ്പാട്
* പുരുഷൻ: 87869
* സ്ത്രീ: 96584
* ട്രാൻസ്‌ജെൻഡർ: 04
* ആകെ: 184457
കായംകുളം
* പുരുഷൻ: 96145
* സ്ത്രീ: 105248
* ട്രാൻസ്‌ജെൻഡർ: 01
* ആകെ: 201394
മാവേലിക്കര
* പുരുഷൻ: 90510
* സ്ത്രീ: 101922
* ട്രാൻസ്‌ജെൻഡർ :03
* ആകെ: 192435
ചെങ്ങന്നൂർ
* പുരുഷൻ: 90485
* സ്ത്രീ: 99378
* ട്രാൻസ്‌ജെൻഡർ: 03
* ആകെ: 189866
വോട്ട് ചെയ്യാൻ കയ്യിൽ കരുതാം ഈ തിരിച്ചറിയൽ രേഖകൾ
വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ടർ ഐഡി കാർഡ് (EPIC) ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ താഴെ പറയുന്ന 12 രേഖകളിൽ ഒന്ന് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുന്നതാണ്:
1,ആധാർ കാർഡ്
2,തൊഴിലുറപ്പ് പദ്ധതി ( എം എൻ ആർ ഇ ജി എ) ജോബ് കാർഡ്
3,ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
4,തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് / ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്
5,ഡ്രൈവിംഗ് ലൈസൻസ്
6,പാൻകാർഡ്
7,എൻ.പി.ആർസ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്
8,ഇന്ത്യൻ പാസ്പോർട്ട്
9,ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖ
10,കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ/ പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിപ്പിച്ച ഐ ഡികാർഡുകൾ
11,എം.പി/എം.എൽ.എ/എം.എൽ.സി മാർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
12,കേന്ദ്ര സാമൂഹിക നീതി ആൻഡ് ശാക്തീകരണ മന്ത്രാലയം നൽകുന്ന
യുണീക് ഡിസബിലിറ്റി (യു ഡി ഐ ഡി) കാർഡ്.
- Log in to post comments