Post Category
ആദ്യ രണ്ടു മണിക്കൂറിൽ 16.70 ശതമാനം പോളിങ്
അഞ്ചുവർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ജനാധിപത്യത്തിൻ്റെ വലിയ ഉത്‌സവം തനിമ ഒട്ടും കുറയ്ക്കാതെ ആഘോഷമാക്കുകയാണ് ജില്ലയിലെ സമ്മതിദായകർ.
രാവിലെ ഏഴിന് തന്നെ നീണ്ട വരികളായിരുന്നു ഒട്ടുമിക്ക പോളിങ് ബൂത്തുകളിലും. ആദ്യ രണ്ട് മണിക്കൂറിൽ 16.70 ശതമാനം പോളിങാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്. 19.09ശതമാനം.
ഫോണുണ്ടോ കൈയ്യിൽ
'ഫോണുണ്ടോ കൈയ്യിൽ. എങ്കിലത് ആ പൗച്ചിൽ വച്ചോളു. പോകുമ്പോൾ തരാം.' ഇന്ന് ബൂത്തുകളിലെത്തിയ സമ്മതിദായകരെ വരവേറ്റ വാക്കുകളാണിത്. പോളിങ് ബൂത്തിന് പുറത്ത് മൊബൈൽ ഫോൺ ഡിപ്പോസിറ്റ് ഫെസിലിറ്റി സൗകര്യം ഒരുക്കണമെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ചുകൾ പുതുമയുള്ള കാഴ്ചയായി.
date
- Log in to post comments