*മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും ജെൻ സി ബൂത്തും *
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഓരോന്ന് വീതം പിങ്ക് ബൂത്തും വനിതാ ബൂത്തും ഒരുക്കിയിരുന്നു. കൽപറ്റ മണ്ഡലത്തിലെ ബൂത്ത് നമ്പർ 115 എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ (വലത് വിംഗ്), മാനന്തവാടി മണ്ഡലത്തിലെ ബൂത്ത് 200 സെന്റ് ജോസഫ് സ്കൂൾ, ചെറുകാട്ടൂർ (പുതിയ കെട്ടിടം, മധ്യഭാഗം), സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ബൂത്ത് 83 ഗവ ഹൈസ്കൂൾ, ഇരുളം (പുതിയ കെട്ടിടം വലത് വിംഗ്) എന്നിവയാണ് ജെൻ സി ബൂത്തുകളായി പ്രവർത്തിച്ചത്.
ബൂത്ത് 89 ലിറ്റിൽ ഫ്ലവർ അപ്പർ പ്രൈമറി സ്കൂൾ, മാനന്തവാടി (പുതിയ കെട്ടിടം വടക്കേ വിംഗ്),
ബൂത്ത് 126 ഗവ ലോവർ പ്രൈമറി സ്കൂൾ, പൂമല (പുതിയ കെട്ടിടം, കിഴക്കേ വിംഗ്), ബൂത്ത് 101 ഹിദായത്തുൽ ഇസ്ലാം മദ്രസ അപ്പർ പ്രൈമറി സ്കൂൾ, കൽപ്പറ്റ (പുതിയ ബ്ലോക്ക്) എന്നിവ പിങ്ക് ബൂത്തുകളെയും പ്രവർത്തിച്ചു. ബൂത്ത് 165 ഗവ ഹയർ സെക്കൻഡറി സ്കൂൾ, മീനങ്ങാടി (പുതിയ കെട്ടിടം ഇടത് വിംഗ്) പിഡബ്ല്യുഡി ബൂത്തായും പ്രവർത്തിച്ചു.
- Log in to post comments