കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കി
ഏപ്രിൽ 17 മുതൽ 22 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളൂരു, ഷാർജ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ലെ 'KEAM 2026-Candidate Portal' എന്ന ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേർഡും കൃത്യമായി നൽകി ‘Admit Card’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കാം. അപ്‌ലോഡ് ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവെച്ചിട്ടുണ്ട്. അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാക്കുന്നതാണ്. ഏപ്രിൽ 15 വൈകിട്ട് 4 നകം പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ/ ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ന്യൂനതകൾ പരിഹരിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2332120, 2338487.
പി.എൻ.എക്‌സ്. 1283/2026
- Log in to post comments