Post Category
അഡ്മിഷൻ തുടരുന്നു
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ്ഓഫീസിൽ വെക്കേഷൻ/ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത: എസ്.എസ്.എൽ.സിയും അതിനുമുകളിലും), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ (യോഗ്യത: എസ്.എസ്.എൽ.സിയും അതിനുമുകളിലും), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ (യോഗ്യത: പ്ലസ്ടു) എന്നീ കോഴ്സുകളിലാണ് അഡ്മിഷൻ നടക്കുന്നത്.
എസ്.സി./ എസ്.ടി./ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഇ-ഗ്രാന്റസ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും. കോഴ്സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്ക്: http://ibscentre.kerala.gov.in/, 0471-2560333, 9995005055.
പി.എൻ.എക്‌സ്. 1294/2026
date
- Log in to post comments