Post Category
അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി
ഭരണഘടനാ ശില്പി ഡോ. ബി. ആർ. അംബേദ്കറുടെ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നിയമസഭാ സമുച്ചയത്തിലെ അംബേദ്‌കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പട്ടികജാതി വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അംബേദ്‌കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
പി.എൻ.എക്‌സ്. 1298/2026
date
- Log in to post comments