Post Category
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖാന്തിരം സാമ്പത്തിക സഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികളും അവരുടെ ആശ്രിതരും എത്രയും പെട്ടെന്ന് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഏപ്രിൽ മാസം സമർപ്പിക്കുന്ന ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം സമാനമായ മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നില്ല എന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രവും, മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന് ഗസറ്റഡ് ഓഫീസർ മേലൊപ്പിട്ട സത്യവാങ്മൂലവും ഹാജരാക്കണം.
date
- Log in to post comments