Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലാതല കൺട്രോൾ റൂം സജ്ജം
നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ ജില്ലയിലെ ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിർദ്ദേശങ്ങൾ കൈമാറുന്നതിനുമായി കളക്ടറേറ്റിൽ ജില്ലാതല കൺട്രോൾ റൂം സജ്ജമായി.
ജില്ലയിലെ 13 മണ്ഡലങ്ങളിലായുള്ള 2839 പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെബ്കാസ്റ്റിംഗ് വീഡിയോ നിരീക്ഷിച്ച് കൺട്രോൾ റൂമിൽനിന്നും തത്സമയം നിർദ്ദേശങ്ങൾ നൽകും.
ഇലക്ഷൻ കമ്മീഷന്റെ പി ആർ ഒ ആപ്പ് വഴി പ്രിസൈഡിംഗ് ഓഫീസർമാർ പോളിംഗ് ശതമാനം അപ്ഡേറ്റ് ചെയ്യും. ഇത് നിരീക്ഷിക്കുന്നതിന് പി ആർ ഒ ആപ്പ് കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.
രാവിലെ 5.30 ന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മോക് പോൾ തുടങ്ങും. ഇന്ന് (ഏപ്രിൽ 9) രാവിലെ ഏഴ് മണി മുതൽ പോളിംഗ് ആരംഭിക്കും.
date
- Log in to post comments