Post Category
*സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു*
ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കൊപ്പം ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെയും ആധാറിന്റെയും പകര്‍പ്പുകള്‍ ഹാജരാക്കണം. അപേക്ഷകര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ട് ഹാജരായി അഡ്മിഷന് എടുക്കാം. മെയ് മൂന്ന് മുതല്‍് 31 വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം. ഫോണ്‍: 9526812458 (ഹെഡ്മാസ്റ്റര്), 9497424870 (സീനിയര്‍ സൂപ്രണ്ട്), 99611005780 (മാനേജര്‍).
date
- Log in to post comments