Skip to main content

ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷിക്കാം

ജൂൺ 22 ന് ആരംഭിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് കോഴ്സിന്റെ 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ (മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത. പ്രവേശന സമയത്ത് ബി.ടെക്/ ഡിപ്ലോമ കോഴ്സ് പൂർത്തിയാകുമെങ്കിൽ അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 30. വിശദമായ പ്രോസ്‌പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും https://www.gecbh.ac.in സന്ദർശിക്കുക. ഫോൺ: 98959556579496253060.

പി.എൻ.എക്‌സ്. 1301/2026

date