Skip to main content

അറിയിപ്പുകള്‍

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 8891059707 നമ്പറുകളില്‍ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഐ.ടി.ഐ. അപേക്ഷ ഏപ്രില്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 8281723705.

വിവരാവകാശ കമീഷന്‍ സിറ്റിങ് ഇന്ന്

സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് (ഏപ്രില്‍ 17) രാവിലെ 10.30ന് കോഴിക്കോട് മാനാഞ്ചിറയിലെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിങ് നടത്തും. സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ പരാതികള്‍ പരിഗണിക്കും.

ഹോട്ടല്‍ മാനേജ്മെന്റ് കരിയര്‍ കൗണ്‍സലിങ്

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കാമ്പസില്‍ ഹോസ്പിറ്റാലിറ്റി കരിയര്‍ കൗണ്‍സിലിങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്ലസ് ടു അവസാനവര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഹോട്ടല്‍ മാനേജ്മെന്റ് കരിയര്‍ കൗണ്‍സലിങ്ങും സൗജന്യ അഖിലേന്ത്യാ പ്രവേശന പരീക്ഷ പരിശീലനവും ലഭിക്കാന്‍ സെന്ററുമായി ബന്ധപ്പെടാം. ഹോട്ടല്‍ മാനേജ്‌മെന്റ് കരിയറായി മാറ്റാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍.സി.എച്ച്.എം.സി.ടി ഹോട്ടല്‍ മാനേജ്മെന്റ് അഖിലേന്ത്യാ പ്രവേശന പരീക്ഷാ പരിശീലനവും നല്‍കും. താല്‍പര്യമുള്ളവര്‍ 9043606867 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹില്‍ ബീച്ച് റോഡിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2385861, 9037098455.

date