Skip to main content

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-ഓംബുഡ്സ്പേഴ്സൺ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഭവന പദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ കേൾക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്പേഴ്സൺ എം.എസ്. അബ്ദുൾകലാം ആസാദ് ഏപ്രിൽ 21-ന് രാവിലെ 11 മണി മുതൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതി എന്നിവ സംബന്ധിച്ച പരാതികൾ നേരിട്ടോ രേഖാമൂലമോ സമർപ്പിക്കാവുന്നതാണ്.

date