Skip to main content

 അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആൺ), വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആൺ) എന്നിവിടങ്ങളിൽ   2026 -27 അധ്യയന വർഷത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകർ, അധ്യാപക നിയമനത്തിന് സർക്കാർ നിശ്ചയിച്ച ബി .എഡ്,കെ-ടെറ്റ്-III യോഗ്യത ഉള്ളവരായിരിക്കണം. ഉയർന്ന യോഗ്യതയും ജോലി പരിചയവും ഉള്ളവർക്കും എസ്.സി/ എസ്.ടി വിഭാഗക്കാർക്കും മുൻഗണ നൽകും. ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിക്കുക .

മേട്രൺ കം റസിഡൻറ് ട്യൂട്ടർ തസ്തികയിൽ  അപേക്ഷിക്കുന്നവർക്ക് ബിരുദവും ബി എഡും അധ്യാപക പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകൾ അതത് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ സമർപ്പിക്കണം .

കൂടുതൽ വിവരങ്ങൾക്ക് ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ(ആൺ) - ഫോൺ : 04884-232185

വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആൺ) ഫോൺ : 04884-235356

date