Skip to main content

അഭിരുചി പരീക്ഷ

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂൾ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഏപ്രില്‍ 21ന് രാവിലെ 10 മുതല്‍ 11:45 വരെ സ്‌കൂളിൽ നടക്കും. അപേക്ഷിച്ച കുട്ടികള്‍ രക്ഷിതാവിനൊപ്പം തിരിച്ചറിയല്‍ രേഖയുമായി രാവിലെ ഒമ്പതിന് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.

ഫലപ്രഖ്യാപനം 21ന്  വൈകുന്നേരം 4 മണിക്ക്. പരാതികള്‍ ഉണ്ടെങ്കില്‍ 22ന് 4 മണിക്ക് മുമ്പായി സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതാണ്. പ്രവേശനത്തിനുളള അന്തിമ പട്ടിക 24ന് 11 മണിക്ക് സ്‌കൂളില്‍ പ്രസിദ്ധീകരിക്കും. പ്രവേശനം ഏപ്രില്‍ 27 മുതല്‍ 30 വരെ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം സ്‌കൂളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9846170024, 8606251157.

date