Skip to main content

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: അഭിരുചി പരീക്ഷ 21ന്

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ ഈ വരുന്ന ഏപ്രിൽ 21ന്രാവിലെ 10 മുതൽ 11:45 വരെ സ്‌കൂളിൽ നടക്കും. അപേക്ഷിച്ച  കുട്ടികൾ രക്ഷിതാവിനൊപ്പം തിരിച്ചറിയൽ രേഖയുമായി രാവിലെ ക്യത്യം ഒമ്പതിന് സ്‌കൂളിൽ എത്തിച്ചേരണം. ഫല പ്രഖ്യാപനം 21ന്  വൈകുന്നേരം 4 മണിക്ക്. പരാതികൾ ഉണ്ടെങ്കിൽ 22ന് 4 മണിക്ക് മുമ്പായി സ്‌കൂളിൽ സമർപ്പിക്കേണ്ടതാണ്. പ്രവേശനത്തിനുളള അന്തിമ പട്ടിക 24ന് 11 മണിക്ക്‌ സ്‌കൂളിൽ പ്രസിദ്ധീകരിക്കും. പ്രവേശനം ഏപ്രിൽ 27 മുതൽ 30 വരെ നിശ്ചയിച്ച റാങ്ക് പട്ടിക പ്രകാരം സ്‌കൂളിൽ നടത്തും. മേയ് 29ന് പ്രവേശന നടപടികൾ പൂർത്തീകരിക്കും. വിശദവിവരങ്ങൾക്ക്: 9846170024, 8606251157, 6235762545, 9645814820 7907788350, 9446686362, 7907938093, 9645888216.

പി.എൻ.എക്‌സ്. 1313/2026

date