Skip to main content

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികവും ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണവും സംഘടിപ്പിച്ചു

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാര്‍ഷികത്തിന്റെ ഭാഗമായി ചേലക്കോടന്‍ ആയിഷുമ്മ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ജില്ലാ എന്‍.എസ്.എസ്- കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം കവി മണമ്പൂര്‍ രാജന്‍ ബാബു നിര്‍വ്വഹിച്ചു. എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. രമേഷ്  അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ.ജി.ഒലീന മുഖ്യപ്രഭാഷണം നടത്തി. ചേലക്കോടന്‍ ആയിഷുമ്മയുടെ ഫോട്ടോ പേരമകന്‍ ടി.വി.അബ്ദുറഹിമാന് നല്‍കി പ്രകാശനം ചെയ്തു. വിരമിച്ച പ്രേരക്മാര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ എന്‍.എസ്.എസ്-കാലിക്കറ്റ് യൂണിവേഴ്സിറ്റി കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍ മൂഹമ്മദ് ജലദിന പരിസ്ഥിതി ക്വിസ് മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, പ്രിയദര്‍ശിനി കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ടി. ഹബീബ്, സമ്പൂര്‍ണ്ണ സാക്ഷരത യജ്ഞകാലത്തെ സാക്ഷരതാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്ന ഡോ.എ മുഹമ്മദ്, കീ റിസോഴ്സ് പേഴ്സണ്‍മാരായ എ.ശ്രീധരന്‍, കെ.എം റഷീദ്, നോഡല്‍ പ്രേരക്മാരായ ഇ.സന്തോഷ് കുമാര്‍, എന്‍. രമാദേവി, പ്രേരക്മാരായ എ.സുബ്രഹ്‌മണ്യന്‍, പി. അജിതകുമാരി, സാക്ഷരതാമിഷന്‍ ഓഫീസ് സ്റ്റാഫ് കെ.മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date