Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

അവധിക്കാല കോഴ്‌സുകള്‍

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 04602205474, 9847915099

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന എ ഐ പവേര്‍ഡ് റോബോട്ടിക്‌സ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9744697851

സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിംഗ്, എഡിറ്റിങ് ആന്‍ഡ് ആനിമേഷന്‍ എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഏപ്രില്‍ 22 ന് നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, സഹാറ സെന്റര്‍, എ വി കെ നായര്‍ റോഡ്, തലശ്ശേരി എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0490 2321888, 9400096100 

സ്ഥിരമായുള്ള വോള്‍ട്ടേജ് കുറവ്, വൈദ്യുതി തടസ്സം അറിയിക്കണം

ഏച്ചൂര്‍, ചാലോട്, ചക്കരക്കല്‍ വൈദ്യുത സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ സ്ഥിരമായി വോള്‍ട്ടേജ് കുറവോ വൈദ്യുതി തടസ്സമോ അനുഭവപ്പെടുകയാണെങ്കില്‍ അതത് സെക്ഷന്‍ ഓഫീസില്‍ അറിയിക്കുകയോ 9496011199 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ esdecrkseb@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സന്ദേശം അയക്കുകയോ ചെയ്യണമെന്ന് ഏച്ചൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date