Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഗതാഗത നിയന്ത്രണം

പയ്യന്നൂര്‍ നഗരസഭയില്‍ ദേശീയപാത 17 നെയും പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ അനുബന്ധ റോഡിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ (മാര്‍ക്കറ്റ് റോഡ്) ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 24 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഫിറ്റ്‌നസ് എടുത്തതിനുശേഷം മാനദണ്ഡങ്ങള്‍ പാലിക്കാതെ ജില്ലയില്‍ സര്‍വീസ് നടത്തുന്ന സ്റ്റേജ് ക്യാരിയേജ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിനും  നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ഗ്രാഫിക്‌സ്, പെര്‍മനന്റ് ഫിക്‌സഡ് റൂട്ട് ബോര്‍ഡുകള്‍, പെര്‍മിറ്റിന് വിരുദ്ധമായ ടൈപ്പ് വാഹനങ്ങളായി രേഖപ്പെടുത്തി ഉപയോഗിക്കുന്നവ, നിയമപ്രകാരമുള്ള കളര്‍കോഡിന് പുറമെയുള്ള മറ്റ് നിറങ്ങള്‍ എന്നിവ ഏഴ് ദിവസത്തിനകം വാഹനങ്ങളില്‍ നിന്ന് മാറ്റണം. അല്ലാത്തവക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കും.

date