Skip to main content
..

സെന്‍സസ് 2027;  പരിശീലനം തുടങ്ങി  ആദ്യ ഡിജിറ്റല്‍ സെന്‍സസ്

 

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിനുള്ള തയ്യാറെടുപ്പ് ജില്ലയില്‍ തുടങ്ങി. ജില്ലാ-താലൂക്ക്തല നിര്‍വഹണഉദ്യോഗസ്ഥര്‍ക്കും ഇതര ജീവനക്കാര്‍ക്കും കലക്ട്രേറ്റ് ഐ.ടി. ഹാളിലാണ് പ്രാഥമിക പരിശീലനം നല്‍കിയത്.
രണ്ട് ബാച്ചുകളിലായി 6 ദിവസം നീളുന്ന പരിശീലനപരിപാടി  പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിനിര്‍ണയിക്കുന്ന ഭരണഘടനാപരമായഉത്തരവാദിത്തമാണ് വിവരശേഖരണം എന്ന് പറഞ്ഞു. പുതിയകാലത്തിന്‌ചേരുംവിധം ആധുനികസാങ്കേതികവിദ്യ വിനിയോഗിച്ചുള്ള സെന്‍സസ്പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഉദ്യോഗസ്ഥരും കൃത്യതയോടെപങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു.
ഇന്ത്യ സ്വാതന്ത്ര്യംനേടിയശേഷമുള്ള എട്ടാമത്തെ സെന്‍സസാണിത്.   സെന്‍സസ്2027-എച്ച്.എല്‍.ഒ മൊബൈല്‍ ആപ്ലിക്കേഷന്‍, സെന്‍സസ് മാനേജ്‌മെന്റ് ആന്‍ഡ് മോണിറ്ററിങ്‌സിസ്റ്റം (സി എം എം എസ്) പോര്‍ട്ടല്‍ എന്നിവ പ്രവര്‍ത്തനഏകോപനത്തിന് വിനിയോഗിക്കും. സെല്‍ഫ് എന്യുമറേഷന്‍ പ്രക്രിയയും ഇത്തവണ ഏര്‍പ്പെടുത്തി.  സെന്‍സസ് രണ്ട്ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടത്തില്‍  വീടുകളുടെപട്ടികതയ്യാറാക്കലും വീടുകളുടെ സെന്‍സസുമുണ്ടാകും. രണ്ടാംഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്.
ജൂലൈ 1 മുതല്‍ 30 വരെയാണ് വീടുകള്‍തോറുമുള്ള വിവരശേഖരണം. വീടുകളുടെ പട്ടികതയ്യാറാക്കി സെന്‍സസിന്റെഅടിസ്ഥാനമായ ഹൗസ്‌ലിസ്റ്റിംഗ് ബ്ലോക്കുകള്‍ രൂപീകരിക്കും. ജില്ലയെ ആറ് ഗ്രാമീണമേഖലകളായും 5 നഗരമേഖലകളായും തിരിക്കും. കൊല്ലം കോര്‍പ്പറേഷന്‍ മേഖലയില്‍ രണ്ട് ചാര്‍ജ് ഓഫീസര്‍മാരെയും മറ്റുള്ളമേഖലകളില്‍ ഓരോ ചാര്‍ജ് ഓഫീസറേയും ക്രമീകരിക്കും. ആദ്യഘട്ടത്തിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ സെല്‍ഫ് എന്യുമറേഷന്‍ ചെയ്യാം. വ്യക്തികള്‍ക്ക് സെല്‍ഫ് എന്യുമറേഷന്‍ വെബ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ സുരക്ഷിതമായി രേഖപ്പെടുത്താം.
എ ഡി എം  ടി.  കെ. വിനീത് അധ്യക്ഷനായി. സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി സി നിഷ, സീനിയര്‍ കമ്പൈലര്‍ ആര്‍ ശ്രീലക്ഷ്മി എന്നിവര്‍ ക്ലാസ് നയിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
  

 

date