Skip to main content

അഭിമുഖം 28ന്

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള തിരുവനന്തപുരം ഡോ. അബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്‌കൂള്‍, ഞാറനീലി, ജി കാര്‍ത്തികേയന്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുറ്റിച്ചല്‍ എന്നീ വിദ്യാലയങ്ങളില്‍ പ്രവേശനത്തിനുളള അഭിമുഖം ഏപ്രില്‍ 28 രാവിലെ 10.15 മുതല്‍ 12.30 വരെ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കും. പട്ടിക വര്‍ഗ വിഭാഗത്തിലുളള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും ഒഴിവുളള മറ്റ് ക്ലാസുകളിലേക്കും പ്രവേശനം നേടാം. പട്ടികജാതി / മറ്റ് വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുളള അനുപാതത്തില്‍ പ്രവേശനം ലഭിക്കും. രക്ഷിതാക്കള്‍ വിദ്യാര്‍ഥിക്കൊപ്പം അഭിമുഖത്തിന് പങ്കെടുക്കണം .ഫോണ്‍ : 04735 227703.  
 

date