Skip to main content

വാഹന പിഴകള്‍ പകുതി തുകയ്ക്ക് തീര്‍പ്പാക്കാം

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പിഴ തുകകള്‍ പകുതി തുകയ്ക്ക്  അടച്ചുതീര്‍ക്കാന്‍ അവസരം. സര്‍ക്കാരിന്റെ പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായാണ് അവസരമുള്ളത്.  2024 ഡിസംബര്‍ 31 വരെ ചാര്‍ജ് ചെയ്ത ഇ-ചലാനുകള്‍ക്കാണ് ഇളവ് ലഭിക്കുക. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ പിടികൂടിയ കേസുകള്‍ക്കും നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ക്കും ഈ ഇളവ് ബാധകമാണ്. ഒറ്റത്തതവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 22, 25  തീയതികളില്‍ മലപ്പുറം എസ്.പി. ഓഫീസ് അനക്‌സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ പിഴ തുക തീര്‍പ്പാക്കാന്‍ അവസരമുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് അദാലത്ത്. യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ മുഖേന പണമടയ്ക്കാം. നേരിട്ട് പണം സ്വീകരിക്കില്ല.

date