Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഗതാഗത നിയന്ത്രണം

തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കിണവക്കല്‍ - വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍തോട് പാലം പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കിണറ്റിന്റവിടെ - ശങ്കരനെല്ലൂര്‍ - കൈതച്ചാല്‍ റോഡ് വഴി പോകണം.

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ടാലി തിയറി, ടാലി, മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് എക്‌സല്‍, ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് എന്നീ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9745479354.

അവധിക്കാല പരിശീലനം

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ കോഴ്‌സുകളിൽ പരിശീലനം ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് 04972 800572, 9496015018 നമ്പറുകളില്‍ ബന്ധപ്പെടാം.

date