Skip to main content

*കുട നിര്‍മാണ പരിശീലനം സമാപിച്ചു*

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ വിവിധ സി.ഡി.എസുകളിലെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച കുട നിര്‍മാണ പരിശീലനം സമാപിച്ചു. 15 ദിവസത്തെ പരിശീലനം പൊന്നാനി സ്‌കില്‍ ഫാക്ടറി ട്രെയിനിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ കെ.എം സലീന, ഡി.പി.എം പി. ഹുദൈഫ്, ശ്രുതി രാജന്‍, പി.കെ സുഹൈല്‍, സുകന്യ ഐസക്ക്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എം.എസ് വിദ്യമോള്‍, എം.എസ് മഹിജ തുടങ്ങിയവര്‍ പങ്കെടുത്തു.

date