Post Category
*അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ വിതരണം*
സുല്‍ത്താന്‍ ബത്തേരി നഗരസഭ സിഡിഎസിന്റെ നേതൃത്വത്തില്‍ വനിത വികസന കോര്‍പറേഷനുമായി സഹകരിച്ച് അയല്‍ക്കൂട്ടങ്ങള്‍ക്ക് സംരംഭ വികസനത്തിനായി വായ്പ വിതരണം നടത്തി. സുല്‍ത്താന്‍ ബത്തേരി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ സിഡിഎസിന്റെ പരിധിയിലുള്ള 33 അയല്‍ക്കൂട്ടങ്ങള്‍ക്കായി ആകെ 2.70 കോടി രൂപ് വിതരണം ചെയ്തു. ഏഴ് ശതമാനം പലിശനിരക്കിലാണ് വായ്പ നല്‍കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വിവിധ പൊതുമേഖല സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സിഡിഎസുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. ജില്ലയിലുടനീളം പദ്ധതി പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
date
- Log in to post comments