Skip to main content

*കിക്മ എം.ബി.എ അഭിമുഖം*

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2026-28 ബാച്ചിലേക്ക് എം.ബി.എ അഡ്മിഷനുള്ള അഭിമുഖം ഏപ്രില്‍ 25ന് രാവിലെ 10മുതല്‍ കരണി സഹകരണ സഹകരണ പരിശീലന കേന്ദ്രത്തില്‍നടത്തും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്പെഷ്യലൈസേഷന് അവസരം. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒ.ഇ.സി./എസ്.സി/ എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭ്യമാണ്. ഫോണ്‍-854761829, 9496366741

date