Post Category
ലേലം
കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉടമസ്ഥരില്ലാതെ കെട്ടിക്കിടക്കുന്ന 18 വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു.
വാഹനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കാനുള്ളവർക്ക് ലേല പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതം കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ (നർക്കോട്ടിക് സെൽ) മുമ്പാകെയോ ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെയോ നേരിട്ട് ഹാജരാകാവുന്നതാണ്.
നിശ്ചിത സമയപരിധിക്കുള്ളിൽ ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ പൊതുമേഖലാ സ്ഥാപനമായ എം എസ് ടി സി ലിമിറ്റഡ് ന്റെ വെബ്‌സൈറ്റായ www.mstcecommerce.com വഴി ഇ-ലേലം ചെയ്യുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റുമായി ബന്ധപ്പെടുക.
ഫോൺ : 0484 2385000
date
- Log in to post comments